399 മരണം കൂടി കോവിഡ് പട്ടികയിൽ; ആകെ മരണം 28,229 ആയി
Saturday, October 23, 2021 11:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 399 മരണം കൂടി കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ 65 മരണം സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ആകെ മരണം 28,229 ആയി ഉയർന്നു.
മതിയായ രേഖകളില്ലാത്തതു കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 14 വരെയുള്ള 257 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 142 മരണങ്ങളുമാണ് ഇന്നലെ കോവിഡ് പട്ടികയിൽപ്പെടുത്തിയത്. സമാനമായി 464 മരണം വെള്ളിയാഴ്ച പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.