കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ആ​ക്ര​മ​ണം
കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ആ​ക്ര​മ​ണം
Tuesday, October 26, 2021 12:44 AM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​ക്ര​മ​ണം. 21 കാ​രി​യെ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​കാ​നാ​യി​രു​ന്നു ശ്ര​മം. ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി. കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക​ര​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

കോ​ള​ജി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്നു യുവതി. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കാ​ത്തുനി​ന്നയാൾ വി​ദ്യാ​ർ​ഥി​നി​യെ കീ​ഴ്പ്പെ​ടു​ത്തി വ​യ​ലി​ലെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. കു​ത​റി മാ​റി ര​ക്ഷ​പെ​ട്ട പെ​ണ്‍​കു​ട്ടി തൊ​ട്ട​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി.


പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ടെ ചെ​രി​പ്പ് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ചു. പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ച് പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.