അനുപമ വിഷയം വേഗത്തിൽ അവസാനിപ്പിക്കണമെന്നു കോടിയേരി
Tuesday, October 26, 2021 12:44 AM IST
തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ പാർട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിൽ വിളിച്ചു വരുത്തി സ്ഥിതിഗതികൾ ആരാഞ്ഞു.
എത്രയും വേഗം വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആനാവൂരിനോടു കോടിയേരി നിർദേശം നൽകി.