കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട്
Tuesday, October 26, 2021 1:20 AM IST
അടൂർ : കേരളത്തിലെ പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ സംഘടനയായ കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് (കെപിഎച്ച്എഫ്) രൂപംകൊണ്ടു.
അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ നടന്ന ചടങ്ങിൽ സംഘടനാ പ്രഖ്യാപനവും ലോഗോ പ്രകാശനവും കേരള കോണ്‍ഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി നിർവഹിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സാലു പതാലിൽ തിരുവനന്തപുരം, വൈസ് പ്രസിഡന്റുമാർ - ടി.എ. ബാബുദാസ് തൃശൂർ, സി.പി. ചന്ദ്രൻ കണ്ണൂർ, സാജു കെ. മാത്യു എറണാകുളം, ജനറൽ സെക്രട്ടറി - ഷാജി വി. മാത്യു പത്തനംതിട്ട, ഓഫീസ് ചാർജ് സെക്രട്ടറി - ജോണ്‍സ് റെജി മാത്യു പത്തനംതിട്ട, ഓർഗനൈസിംഗ് സെക്രട്ടറി - വി.പി. അബ്ദുറഹ്മാൻ മലപ്പുറം, അസിസ്റ്റന്റ് സെക്രട്ടറിമാർ - ജേക്കബ് ജോണ്‍ കൊല്ലം, കെ.കെ. ലതിക കണ്ണൂർ, ട്രഷറർ - കെ.എൻ.എ. ഷെരീഫ് മലപ്പുറം, മീഡിയസെൽ കണ്‍വീനർ - ബെന്നി മാത്യു കോട്ടയം എന്നിവരെ തെരഞ്ഞെടുത്തു.