കാലവർഷം പിൻവാങ്ങി; ഇനി തുലാവർഷം
Tuesday, October 26, 2021 1:20 AM IST
തിരുവനന്തപുരം: കാലവർഷം ഇന്നലെയോടെ പൂർണമായി പിൻവാങ്ങി. എന്നാൽ, ഇന്നലെത്തന്നെ തുലാവർഷം പെയ്തു തുടങ്ങിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തുലാവർഷത്തിന്റെ വരവ് കേരളത്തിൽ കനത്ത മഴയ്ക്ക് വഴിയൊരുക്കുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്.
ഇതേത്തുടർന്നു നാല് ജില്ലകളിൽ ഇന്നു പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലും ഇന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.