നാല് ക്ഷേമനിധികളുടെ വരുമാന സ്രോതസ് ഉയർത്താനുള്ള ബിൽ സബ്ജക്ട് കമ്മിറ്റിക്ക്
Wednesday, October 27, 2021 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​​ നാ​​ല് ക്ഷേ​​മ​​നി​​ധി​​ക​​ളു​​ടെ വ​​രു​​മാ​​ന സ്രോ​​ത​​സ് ഉ​​യ​​ർ​​ത്തു​​ന്ന​​താ​​നു​​ള്ള വ്യ​​വ​​സ്ഥ​​ക​​ൾ ഉ​​ൾ​​പ്പെ​​ട്ട ബി​​ല്ലു​​ക​​ൾ നി​​യ​​മ​​സ​​ഭ സ​​ബ്ജ​​ക്ട് ക​​മ്മി​​റ്റി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യ്ക്ക് വി​​ട്ടു.

2021 ലെ ​​കേ​​ര​​ള ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി ആ​​ശ്വാ​​സ ക്ഷേ​​മ​​നി​​ധി(​​ഭേ​​ദ​​ഗ​​തി) ബി​​ൽ, 2021 ലെ ​​കേ​​ര​​ള ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി (ഭേ​​ദ​​ഗ​​തി) ബി​​ൽ, 2021 ലെ ​​കേ​​ര​​ള തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി (ഭേ​​ദ​​ഗ​​തി) ബി​​ൽ, 2021 ലെ ​​കേ​​ര​​ള ത​​യ്യ​​ൽ തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി (ഭേ​​ദ​​ഗ​​തി) ബി​​ൽ എ​​ന്നീ ബി​​ല്ലു​​ക​​ളാ​​ണ് സ​​ബ്ജ​​ക്ട് ക​​മ്മി​​റ്റി​​ക്ക് വി​​ട്ട​​ത്.

ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി​​യി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അം​​ശാ​​ദാ​​യം പ്ര​​തി​​മാ​​സം അ​​ഞ്ച് രൂ​​പ​​യി​​ൽ നി​​ന്ന് 20 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തി. ഭൂ​​ഉ​​ട​​മ​​ക​​ൾ 20 മു​​ത​​ൽ 40 ആ​​ർ വ​​രെ വി​​സ്തൃ​​തി​​യു​​ള്ള ഭൂ​​മി​​ക്ക് ഓ​​രോ ആ​​റി​​നും 50 പൈ​​സ നി​​ര​​ക്കി​​ൽ അം​​ശാ​​ദാ​​യം ന​​ൽ​​ക​​ണം.

40 ആ​​ർ ൽ ​​കൂ​​ടു​​ത​​ൽ കൈ​​വ​​ശ​​മു​​ള്ള​​വ​​ർ മു​​ഴു​​വ​​ൻ ഭൂ​​മി​​ക്കും ഓ​​രോ ആ​​റി​​നും പ്ര​​തി​​വ​​ർ​​ഷം ഒ​​രു രൂ​​പ അം​​ശാ​​ദാ​​യം ന​​ൽ​​ക​​ണം. തൊ​​ഴി​​ലാ​​ളി വി​​ഹി​​ത​​ത്തി​​ന്‍റെ 25 ശ​​ത​​മാ​​നം പ​​ര​​മാ​​വ​​ധി അ​​ഞ്ച് രൂ​​പ വ​​രെ സ​​ർ​​ക്കാ​​ർ ഗ്രാ​​ന്‍റ് ന​​ൽ​​കും.


ക​​ശു​​വ​​ണ്ടി ഫാ​​ക്ട​​റി തൊ​​ഴി​​ലാ​​ളി​​ക​​ൾ തൊ​​ഴി​​ൽ എ​​ടു​​ക്കു​​ന്ന ഓ​​രോ ദി​​വ​​സ​​ത്തി​​നും ഉ​​ട​​മ​​യും തൊ​​ഴി​​ലാ​​ളി​​യും ഒ​​രു രൂ​​പ വീ​​തം ക്ഷേ​​മ​​നി​​ധി​​യി​​ലേ​​ക്ക് അം​​ശാ​​ദാ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന​​താ​​ണ് നി​​ല​​വി​​ലെ നി​​യ​​മം.

ഇ​​ത് ര​​ണ്ടു രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​ണ് ക​​ശു​​വ​​ണ്ടി തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി ബി​​ല്ലി​​ലെ പ്ര​​ധാ​​ന ഭേ​​ദ​​ഗ​​തി. തൊ​​ഴി​​ലാ​​ളി വി​​ഹി​​ത​​ത്തി​​ന്‍റെ പ​​കു​​തി തു​​ക സ​​ർ​​ക്കാ​​ർ ഗ്രാ​​ന്‍റാ​​യി ന​​ൽ​​കും.ത​​യ്യ​​ൽ തൊ​​ഴി​​ലാ​​ളി ക്ഷേ​​മ​​നി​​ധി അം​​ഗ​​ങ്ങ​​ൾ പ്ര​​തി​​മാ​​സം 50 രൂ​​പ അം​​ശാ​​ദാ​​യം ന​​ൽ​​ക​​ണ​​മെ​​ന്ന് ബി​​ല്ലി​​ൽ ഭേ​​ദ​​ഗ​​തി ചെ​​യ്യു​​ന്നു. തൊ​​ഴി​​ലു​​ട​​മ ഓ​​രോ തൊ​​ഴി​​ലാ​​ളി​​ക്കും അ​​ട​​യ്ക്കു​​ന്ന അ​​ഞ്ച് രൂ​​പ അം​​ശാ​​ദാ​​യം 25 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.