നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ
Wednesday, October 27, 2021 12:14 AM IST
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയം, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഉന്നത പഠനം വരെ സ്കോളർഷിപ്പ് ലഭിക്കുന്നതിന് എൻടിഎസ്ഇ രജിസ്ട്രേഷൻ ആരംഭിച്ചു.
അപേക്ഷകൾ എസ്സിഇആർടി വെബ്സൈറ്റിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ സ്കോളർഷിപ്പ് ലഭിക്കും.
നവംബർ 15 വരെ അപേക്ഷിക്കാം. സ്കൂൾ വിദ്യാർഥികൾക്കൊപ്പം തന്നെ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസിൽ താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം. scert.kerala.gov.in.