പ്ലസ് വണ്‍ സീറ്റ്: കെഎസ്യു നിയമസഭാ മാർച്ചിൽ സംഘർഷം
Wednesday, October 27, 2021 12:15 AM IST
തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് പഠനാവസരം ഒരുക്കുക, കൂടുതൽ പ്ലസ് വണ്‍ ബാച്ചുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്യു സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.
ഇന്നലെ ഉച്ചയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്നും പ്രകടനവുമായെത്തിയ പ്രവർത്തകരെ നിയമസഭയുടെ മുഖ്യ കവാടത്തിന് സമീപം പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ആശങ്കയ്ക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവർത്തകരും പോലീസിസുമായി സംഘർഷം ആരംഭിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരേ പോലീസ് പല തവണ ജല പീരങ്കി പ്രയോഗിച്ചു.