ഇടുക്കിയിൽ ജലനിരപ്പ് 2,400 അടി
Sunday, November 21, 2021 12:57 AM IST
തൊടുപുഴ: ഇടുക്കിയിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക്. ഇന്നലെ രാത്രി ഏഴിന് ജലനിരപ്പ് 2,400.02 അടിയാണ്. ജലനിരപ്പുയർന്നതിനെ ത്തുടർന്നു നേരത്തെ തുറന്ന ഷട്ടർ ഇന്നലെ കൂടുതൽ ഉയർത്തി.
40 സെന്റിമീറ്ററിൽനിന്ന് 80 സെന്റിമീറ്ററായാണ് ഇന്നലെ രാവിലെ പത്തിന് ഉയർത്തിയത്. സെക്കന്‍ഡിൽ 80,000 ലിറ്റർ വീതം വെള്ളമാണ് നിലവിൽ പുറത്തേക്ക് ഒഴുക്കുന്നത്. കേന്ദ്ര ജല കമ്മീഷന്റെ റൂൾ കർവ് പാലിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. നിലവിലുണ്ടായിരുന്ന റൂൾ കർവ് ഇന്നലെ രാത്രി 12ന് അവസാനിച്ചു.
ഇന്നു നിലവിൽ വരുന്ന പുതിയ റൂൾകർവനുസരിച്ച് ജലനിരപ്പിന്റെ റെഡ് അലർട്ട് ലെവൽ 2402 അടിയും അപ്പർറൂൾ ലെവൽ 2403 അടിയുമാണ്.