വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാൾ സമാപിച്ചു
Monday, November 22, 2021 12:54 AM IST
തിരുവനന്തപുരം: തീർഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ സമാപിച്ചു.
തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ അഞ്ചിനും 6.30നും ദിവ്യബലി അർപ്പണമുണ്ടായിരുന്നു. രാവിലെ എട്ടിന് സീറോ മലബാർ ക്രമത്തിൽ നടന്ന ദിവ്യബലിക്ക് ലൂർദ് ഫൊറോന വികാരി ഫാ. മോർളി കൈതപ്പറന്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിച്ച സമൂഹ ദിവ്യബലിയിൽ ആലുവ സെമിനാരി പ്രഫസർ ഡോ. ഗ്രിഗറി ആർബി വചന പ്രഘോഷണം നടത്തി.
വൈകുന്നേരം 5.30ന് ആരംഭിച്ച ആഘോഷമായ പൊന്തിഫിക്കൽ സമൂഹദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം മുഖ്യകാർമികത്വം വഹിച്ചു.