പ്ര​വാ​സി സ​ഹ​ക​ര​ണസം​ഘ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം
പ്ര​വാ​സി സ​ഹ​ക​ര​ണസം​ഘ​ങ്ങ​ൾ​ക്ക്  ധ​ന​സ​ഹാ​യം
Friday, November 26, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്‌​​​സ് മു​​​ഖേ​​​ന പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ​​​വും സാ​​​മ്പ​​​ത്തി​​​ക ഉ​​​ന്ന​​​മ​​​ന​​​വും ല​​​ക്ഷ്യ​​​മി​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ഒ​​​റ്റ​​​ത്ത​​​വ​​​ണ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​ത്. മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം.

സം​​​ഘ​​​ത്തി​​​ൽ 50 അം​​​ഗ​​​ങ്ങ​​​ളെ​​​ങ്കി​​​ലും ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പൊ​​​തു​​ജ​​​ന​ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള ഉ​​​ൽ​​​പാ​​​ദ​​​ന, സേ​​​വ​​​ന, ഐ​​​ടി, തൊ​​​ഴി​​​ൽ​​​സം​​​രം​​​ഭ​​​ങ്ങ​​​ൾ (കൃ​​​ഷി, മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം, ക്ഷീ​​​ര​​​വി​​​ക​​​സ​​​നം, ചെ​​​റു​​​കി​​​ട​​​വ്യ​​​വ​​​സാ​​​യം, മ​​​ൽ​​​സ്യ​​​മേ​​​ഖ​​​ല, മൂ​​​ല്ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണം, സേ​​​വ​​​ന മേ​​​ഖ​​​ല, നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല) എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ കു​​​റ​​​ഞ്ഞ​​​ത് 10 പേ​​​ർ​​​ക്കെ​​​ങ്കി​​​ലും തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും ല​​​ഭ്യ​​​മാ​​​കു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ല്ലെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ലു​​​ള​​​ള സം​​​രം​​​ഭ​​​ങ്ങ​​​ൾ മേ​​​ൽ​​​പ്ര​​​കാ​​​രം തൊ​​​ഴി​​​ൽ ല​​​ഭ്യ​​​മാ​​​ക​​​ത്ത​​​ക്ക ത​​​ര​​​ത്തി​​​ൽ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ര​​​ണ്ട് ല​​​ക്ഷം​​​രൂ​​​പ പ്ര​​​വ​​​ർ​​​ത്ത​​​ന മൂ​​​ല​​​ധ​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. സം​​​ഘം നേ​​​രി​​​ട്ട് ന​​​ട​​​ത്തു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ൾ, സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ ഒ​​​റ്റ​​​ക്കോ/​​​കൂ​​​ട്ടാ​​​യോ ന​​​ട​​​ത്തു​​​ന്ന സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ക.


അ​​​പേ​​​ക്ഷാ ഫോ​​​റം നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്‌​​​സ് വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www. norkaroots.org ൽ ​​​ല​​​ഭി​​​ക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​വ​​​ശ്യ​​​രേ​​​ഖ​​​ക​​​ളാ​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​തീ​​​രു​​​മാ​​​നം പ​​​ദ്ധ​​​തി രേ​​​ഖ, ഏ​​​റ്റ​​​വും പു​​​തി​​​യ​​​ ഓ​​​ഡി​​​റ്റ്‌​​​ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, താ​​​ത്കാ​​​ലി​​​ക ക​​​ട​​​ധ​​​ന​​​പ​​​ട്ടി​​​ക എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം 2021 ഡി​​​സം​​​ബ​​​ർ 10 ന​​​കം ചീ​​​ഫ് എ​​​ക്‌​​​സി​​​ക്ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ, നോ​​​ർ​​​ക്ക-​​​റൂ​​​ട്ട്‌​​​സ് , നോ​​​ർ​​​ക്ക സെ​​​ന്‍റ​​​ർ, മൂ​​​ന്നാം നി​​​ല, തൈ​​​ക്കാ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695 014 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.norkaroots.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലോ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 0091880 2012345 (വി​​​ദേ​​​ശ​​​ത്ത്നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം ല​​​ഭി​​​ക്കും) എ​​​ന്നീ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​റി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.