എ​ൻ​സി​സി വാ​ർ​ഷി​കാ​ഘോ​ഷം ഇന്നു മു​ത​ൽ
Friday, November 26, 2021 1:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​സി 73-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷം ഇ​​ന്നു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ര​​​ണ്ടു​​​വ​​​രെ ന​​​ട​​​ക്കും. ര​​​ക്ത​​​ദാ​​​നം, കൂ​​​ട്ട​​​യോ​​​ട്ടം, വൃ​​​ക്ഷ​​​ത്തൈ ന​​​ടീ​​​ൽ തു​​​ട​​​ങ്ങി​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കും.

വൃ​​​ക്ഷ​​​ത്തൈ ന​​​ടീ​​​ൽ ഇ​​ന്നു ​രാ​​​വി​​​ലെ 10.30നു ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​സി​​​സി കോം​​​പ്ല​​​ക്സി​​​ൽ വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കൂ​​​ട്ട​​​യോ​​​ട്ടം 28നു ​​​രാ​​​വി​​​ലെ 7.30നു ​​​തൃ​​​ശൂ​​​ർ കേ​​​ര​​​ള വ​​​ർ​​​മ കോ​​​ള​​​ജി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു​​​വും 8.30നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​ർ ജം​​​ഗ്ഷ​​​നി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​യും ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന് കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​സി​​​സി കോം​​​പ്ല​​​ക്സ് വെ​​​സ്റ്റ് ഹി​​​ല്ലി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ​​​സി​​​സി കേ​​​ഡ​​​റ്റു​​​ക​​​ളോ​​​ടു സം​​​വ​​​ദി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.