പീഡനത്തി​നി​ര​യാ​യ 17കാ​രി​ക്ക് പ്ലസ് ടു പ​ഠ​നത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന് ഹ​ര്‍​ജി
പീഡനത്തി​നി​ര​യാ​യ 17കാ​രി​ക്ക് പ്ലസ് ടു പ​ഠ​നത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന് ഹ​ര്‍​ജി
Saturday, November 27, 2021 12:50 AM IST
കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യ 17കാ​​​രി​​​ക്ക് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​ഠ​​​നത്തി​​​ന് അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര​​​യി​​​ലെ ചി​​​ല്‍​ഡ്ര​​​ന്‍​സ് ഹോ​​​മി​​​ല്‍ അ​​​ന്തേ​​​വാ​​​സി​​​യാ​​​യി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളി​​​ലാ​​​ണ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി കോ​​​ഴ്‌​​​സി​​​നു ചേ​​​ര്‍​ന്ന​​​ത്.

ഒ​​​ന്നാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പെ​​​ണ്‍​കു​​​ട്ടി​​​യെ ഒ​​​രാ​​​ള്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്.


സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ര്‍​ന്ന് പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ്‌​​​കൂ​​​ളി​​​ല്‍ നി​​ന്നു ടി​​​സി ന​​​ല്‍​കി. മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലെ ഒ​​​രു വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ തു​​​ട​​​ര്‍പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​ട്ടും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.