പ്ല​സ് വ​ണ്‍ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
പ്ല​സ് വ​ണ്‍ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Sunday, November 28, 2021 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റം​​​ബ​​​ർ 24 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 18 വ​​​രെ ന​​​ട​​​ത്തി​​​യ പ്ല​​​സ് വ​​​ണ്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച് ലോ​​​ഗി​​​ൻ ചെ​​​യ്യാം. നാ​​​ലു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്.

പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഡി​​​സം​​​ബ​​​ർ ര​​​ണ്ടി​​​ന​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷ അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് 500 രൂ​​​പ​​​യും, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​യ്ക്ക് 100 രൂ​​​പ​​​യും, ഫോ​​​ട്ടോ​​​കോ​​​പ്പി​​​ക്ക് 300 രൂ​​​പ​​​യു​​​മാ​​​ണ് പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന് ഫീ​​​സ്. പ​​​രീ​​​ക്ഷാ​​​ഫ​​​ലം ക​​​ഴി​​​ഞ്ഞ 24ന് ​​​വ​​​രു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു സാധി​​​ച്ചി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.