എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ഒഴിവു നല്കിയെന്നു മാര്‍ കരിയില്‍
Sunday, November 28, 2021 12:45 AM IST
കൊച്ചി: സീറോ മലബാര്‍ സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പൗരസ്ത്യ കാനന്‍നിയമം 1538 പ്രകാരം ഒഴിവു നല്കിയെന്നു മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാർ ആന്റണി കരിയില്‍.
കുര്‍ബാനയര്‍പ്പണം ഏകീകൃതരീതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അജപാലന പ്രശ്നങ്ങള്‍ റോമിലെത്തി, ഫ്രാന്‍സിസ് മാര്പാപ്പയെയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിയെയും ധരിപ്പിച്ചു. നവീകരിച്ച കുര്‍ബാന തക്സ ഇന്നു മുതല്‍ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചു തുടങ്ങണമെന്നും ആര്‍ച്ച്ബിഷപ് സര്‍ക്കുലറില്‍ വ്യക്തമാക്കി.