ആ കാട്ടാനക്കൂട്ടം തകർത്തെറിഞ്ഞത് വിനോദിന്റെ സ്വപ്നങ്ങളാണ്
Monday, November 29, 2021 12:34 AM IST
കണ്ണൂർ: കാട്ടാനക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ കണ്ണൂർ മു ഴക്കുന്ന് വട്ടപ്പൊയിലിലെ ഉപാസനയിൽ വിനോദിന്റെ (52) സ്വപ്നങ്ങളാണ് തകർന്നത്. 2018 മേയ് 19 നായിരുന്നു സംഭവം.
സുഹൃത്തിനെ കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ കൊണ്ടുവിട്ട് തിരികെ ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെ അഞ്ചോടെ കാട്ടാനക്കൂട്ടം വിനോദിനെ ആക്രമിക്കുകയായിരുന്നു.
വീടിന്റെ 100 മീറ്റർ അകലെ വച്ചായിരുന്നു സംഭവം.
ആക്രമണത്തിൽ ഇടതുകാലും ഇടതുകൈയും പൊട്ടി. വാരിയെല്ലുകൾ തകർന്നു. ചുമലും പൊട്ടി. ചികിത്സയ്ക്കായി 16 ലക്ഷം രൂപ ചെലവായി. ദുബായിൽ ഡ്രൈവറായിരുന്ന വിനോദ് മകളുടെ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.