പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണം: ബെന്നി ബഹനാന് എംപി
Tuesday, November 30, 2021 1:40 AM IST
കൊച്ചി: പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബെന്നി ബഹനാന് എംപി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്ധന വിലയിൽ വൻ വര്‍ധനയാണ് സമീപകാലത്ത് ഇന്ത്യ കണ്ടത്.
ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയിലും അടിക്കടിയുള്ള വിലവര്‍ധനയിലും ഇന്ത്യ തന്നെയാണ് മുന്നില്‍. അസംസ്കൃത എണ്ണയുടെ വില മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ കുറവുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.