ചാവറ സംസ്കൃതി പുരസ്കാരം ഗവര്‍ണര്‍ സമര്‍പ്പിക്കും
Wednesday, December 1, 2021 1:29 AM IST
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മരണയ്ക്കു ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ 2021ലെ ചാവറ സംസ്കൃതി പുരസ്കാര സമര്‍പ്പണം മൂന്നിന് നടക്കും.
രാവിലെ 11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പ്രഫ. എം.കെ. സാനുവിനു പുരസ്കാരം നല്‍കും.
ഭാരതത്തിലെ ക്രൈസ്തവധാരയില് നല്കപ്പെടുന്ന ഉയര്‍ന്ന ബഹുമതിയാണ് 77,777 രൂപയും ബഹുമതി ഫലകവും, പ്രശംസാ പത്രവും അടങ്ങുന്ന ചാവറ സംസ്കൃതി പുരസ്കാരം. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ അധ്യക്ഷത വഹിക്കുന്ന ചങ്ങില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണവും നടത്തും. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആധുനികവത്കരിച്ച പബ്ലിക് ലൈബ്രറി ഗവര്‍ണര്‍ നാടിനു സമര്‍പ്പിക്കും.