പെ​ൺ​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ കാ​മ​റ; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
പെ​ൺ​കു​ട്ടി​ക​ളു​ടെ ശു​ചി​മു​റി​യി​ൽ കാ​മ​റ; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, December 2, 2021 1:27 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: സ്കൂ​​​ളി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ശു​​​ചി​​​മു​​​റി​​​യി​​​ൽ മൊ​​​ബൈ​​​ൽ വീ​​​ഡി​​​യോ കാ​​​മ​​​റ ഓ​​​ൺ ചെ​​​യ്ത് ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​റ​​​സ്റ്റി​​​ൽ. പി​​​ണ​​​റാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലെ ഒ​​​രു വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ലെ അ​​​റ​​​ബി​​​ക് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ വ​​​ട​​​ക​​​ര വ​​​ള്ളി​​​യാ​​​ട്ട് സ്വ​​​ദേ​​​ശി നൗ​​​ഷാ​​​ദി​​​നെ (36)യാ​​​ണ് ധ​​​ർ​​​മ​​​ടം ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ ടി.​​​പി.​ സു​​​മേ​​​ഷും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് സം​​​ഭ​​​വം. ശു​​​ചി​​​മു​​​റി​​​യി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ൺ വീ​​​ഡി​​​യോ കാ​​​മ​​​റ ഓ​​​ൺ​​ചെ​​​യ്ത ​നി​​​ല​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി കാ​​​ണു​​​ക​​​യും സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വീ​​​ട്ടി​​​ൽ പ​​​റ​​​യു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ പി​​​ണ​​​റാ​​​യി സ്റ്റേ​​​ഷ​​​നി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​ണ് നൗ​​​ഷാ​​​ദി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. മൂ​​​ന്നു മാ​​​സം മു​​​മ്പാ​​​ണ് ഇ​​​യാ​​​ൾ സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.