സിസ്റ്റർ ഗ്രേസി മാത്യു എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ
Thursday, December 2, 2021 11:42 PM IST
മാനന്തവാടി: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ഗ്രേസി മാത്യു കുഴിവേലിപ്പറന്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ മേഴ്സി മാനുവൽ ഇലവുങ്കൽ എസ്എച്ച് (വിദ്യാഭ്യാസം), കൗണ്‍സിലേഴ്സ് സിസ്റ്റർ ബിൻസി മാത്യു വട്ടപ്പാറയിൽ എസ്എച്ച് (സുവിശേഷപ്രഘോഷണം), സിസ്റ്റർ നാൻസി ആന്റോ പുത്തൻവീട് എസ്എച്ച് (ജീവകാരുണ്യം), സിസ്റ്റർ ജാസ്മിൻ സേവ്യർ തൃക്കോടൻമാലിൽ എസ്എച്ച് (സാമൂഹ്യക്ഷേമം), പ്രൊവിൻഷ്യൽ ഓഡിറ്റർ സിസ്റ്റർ റെസി പോൾ വെള്ളയ്ക്കാക്കുടി എസ്എച്ച്, പ്രൊവിൻഷ്യൽ പ്രൊക്കുറേറ്റർ സിസ്റ്റർ സ്റ്റെല്ലാ ജോസ് താന്നിക്കൽ എസ്എച്ച് എന്നിവരാണ് മറ്റ് അംഗങ്ങൾ.