വാഹനപുക പരിശോധ: പ്രത്യേക പരിശീലനമെന്നു മന്ത്രി ആന്റണി രാജു
Friday, December 3, 2021 12:12 AM IST
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.
അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് ബിഎസ് ഫൈവ് നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതാത് കാലങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള പരമാവധി മലിനീകരണ തോതിനുള്ളിലാണ് വാഹനങ്ങളുടെ പുക എന്ന് ഉറപ്പാക്കുന്നതിനു നിശ്ചിത ഇടവേളകളിലുള്ള പരിശോധന കർശനമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.