നാടാര്‍ വിഭാഗങ്ങള്‍ക്ക് സംവരണം: പുതിയ ഉത്തരവിറക്കും
Friday, December 3, 2021 12:47 AM IST
കൊച്ചി: നാടാര്‍ വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിലവില്‍ ഇറക്കിയ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന ഹര്‍ജിയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുന്നതായി എജി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
പുതിയ ഉത്തരവിറക്കാന്‍ കോടതി അനുമതി നല്കി. ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമനം കിട്ടിയവരെ സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ ഉത്തരവെന്നാണു സൂചന.