തിരുവല്ല കൊലപാതകം : കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
Saturday, December 4, 2021 12:28 AM IST
തിരുവനന്തപുരം: തിരുവല്ലയ്ക്കു സമീപം സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും.
കൊലപാതകം ഹീനവും അപലപനീയവുമാണ്. പ്രദേശത്തെ അംഗീകാരമുള്ള നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകനെന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും ജനങ്ങളുമായി അടുത്തിടപഴകുകയും അംഗീകാരം നേടുകയും ചെയ്ത ആളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.