മുല്ലപ്പെരിയാര്‍ ഡാം ഇന്നലെ രാത്രിയിലും തുറന്നുവിട്ടു
Saturday, December 4, 2021 12:59 AM IST
കട്ടപ്പന: മുല്ലപ്പെരിയാര്‍ ഡാം ഇന്നലെ രാത്രിയിലും തുറന്നുവിട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് രാത്രിയില്‍ ഡാം തുറന്നുവിടുന്നത്. ഡാമില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 7.30ന് ഡാം തുറന്നു വിട്ടു.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പുലര്‍ച്ചെ 2.30നാണ് ഡാമിലെ ഷട്ടറുകള്‍ 10ഉം 60 സെ.മീ. വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 8000 ഘനയടിയിലേറെ വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കിയത്. ഇത് പെരിയാറിന്റെ തീരങ്ങളില്‍ വെള്ളപ്പൊക്കത്തിനു കാരണമായി. ഇന്നലെ രാത്രി 7.30ന് എട്ടു ഷട്ടറുകള്‍ 60 സെ.മീറ്ററുകള്‍ വീതം ഉയര്‍ത്തി 3246 ഘനയടി വെള്ളം ഒഴുക്കിവിട്ടു.