വഖഫ് ബോർഡ് നിയമനം: സമരമെന്ന് ലീഗ്
Saturday, December 4, 2021 12:59 AM IST
മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ പ്രത്യക്ഷ സമരപരിപാടികൾക്കിറങ്ങാൻ മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് നേതൃയോഗത്തിൽ തീരുമാനം.
സർക്കാർ തീരുമാനം തിരുത്തുന്നതു വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നു യോഗത്തിനു ശേഷം പാർട്ടി നേതാക്കൾ പറഞ്ഞു. സമര പരിപാടികളുടെ ഭാഗമായി ഒന്പതിനു കോഴിക്കോട്ട് വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പറഞ്ഞു.