കെയർ ഹോം രണ്ടാംഘട്ട ഭവന സമുച്ചയ ഉദ്ഘാടനം ഇന്ന്
Monday, December 6, 2021 12:48 AM IST
തിരുവനന്തപുരം: കെയർ ഹോം രണ്ടാംഘട്ട ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും താക്കോൽദാനവും ഇന്ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും. സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, റവന്യൂമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും.