ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് ക​ര്‍​മ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 8, 2021 1:09 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ 2021-22 വ​​​ര്‍​ഷ​​​ത്തെ ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡി​​​ന്‍റെ ക​​​ര്‍മ​​പ​​​ദ്ധ​​​തി കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ.​ ​​ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത കോ​​​ര്‍പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ജെ​​​ന്‍​സ​​​ണ്‍ പു​​​ത്ത​​​ന്‍ വീ​​​ട്ടി​​​ലി​​​നു ന​​​ല്‍​കി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡി​​​ന്‍റെ യൂ​​​ണി​​​റ്റ് ത​​​ലം മു​​​ത​​​ല്‍ രൂ​​​പ​​​താ, മേ​​​ഖ​​​ലാ, സം​​​സ്ഥാ​​​ന ത​​​ലം വ​​​രെ​​​യു​​​ള്ള ക​​​ര്‍​മ​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​തി​​​ല്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​വ​​​ര്‍​ഷ​​​ത്തെ പ​​​ഠ​​​ന വി​​​ഷ​​​യ​​​മാ​​​യ ‘അ​​​ധ്യാ​​​പ​​​ക ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ വി​​​ദ്യാ​​​ര്‍​ഥി മി​​​ക​​​വ് 'എ​​​ന്ന വി​​​ഷ​​​യം ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണ് പ​​​ദ്ധ​​​തി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഒ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ മു​​​ഖ്യ​​സ​​​ന്ദേ​​​ശം ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.