സ​ഭാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഭ​യു​ടെ മു​ഖം പ്ര​കാ​ശി​ത​മാ​ക്കു​ന്ന​താ​ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
സ​ഭാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ഭ​യു​ടെ മു​ഖം  പ്ര​കാ​ശി​ത​മാ​ക്കു​ന്ന​താ​ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി
Wednesday, December 8, 2021 1:09 AM IST
കൊ​​​ച്ചി: സ​​​ഭ​​​യി​​​ല്‍ എ​​​ക്കാ​​​ല​​​ത്തും സം​​​വാ​​​ദ​​​ത്തി​​​നും ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കും സാ​​​ധ്യ​​​ത​​​ക​​​ളും സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും വ്യ​​​വ​​​സ്ഥാ​​​പി​​​ത മാ​​​ര്‍​ഗ​​​ങ്ങ​​​ളും ഉ​​​ണ്ടെ​​​ന്നും സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നി​​​ല​​​പാ​​​ടു​​​ക​​​ളും സ​​​ഭ​​​യു​​​ടെ മു​​​ഖം പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ പ്ര​​​കാ​​​ശി​​​ത​​​മാ​​​ക്കു​​​ന്ന​​​താ​​​ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ന്‍ സ​​​മി​​​തി​​​യു​​​ടെ​​​യും കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു. കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ല്‍ പ​​​തി​​​നൊ​​​ന്നാ​​​മ​​​ത് വാ​​​ര്‍​ഷി​​​ക​​​യോ​​​ഗ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ര്‍​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

2023 ഒക്‌ടോബ​​​റി​​​ല്‍ റോ​​​മി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സി​​​നഡി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​മേ​​​യ​​​മാ​​​യ സ​​​ഭ​​​യി​​​ലെ സി​​​ന​​​ഡാ​​​ലി​​​റ്റി എ​​​ന്ന വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് റ​​​വ. ഡോ. ​​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ് ക്ലാ​​​സ് ന​​​യി​​​ച്ചു.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗം കെ​​​സി​​​സി​​​യു​​​ടെ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ജെ​​​സി ജയിം​​​സ് ആ​​ണ് സെ​​​ക്ര​​​ട്ട​​​റി​. തു​​​ട​​​ര്‍​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട സ​​​ഭാ, സാ​​​മു​​​ദാ​​​യി​​​ക, സാ​​​മൂ​​​ഹി​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ന്നു.

നി​​​യ​​​മ​​​പ​​​രി​​​ഷ്‌​​​ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ന്‍ ശി​​​പാ​​​ര്‍​ശ ചെ​​​യ്തി​​​ട്ടു​​​ള്ള വി​​​വാ​​​ഹ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ബി​​​ല്‍ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും റ​​​വ​​​ന്യു ഭൂ​​​മി​​​ക​​​ളും ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും ഒ​​​ഴി​​​വാ​​​ക്കി ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​ശ്വ​​​ഹി​​​ന്ദ് പ​​​രി​​​ഷ​​​ത്ത്, ബ​​​ജ്​​​രം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സാ​​​ഗ​​​ര്‍ രൂ​​​പ​​​ത​​​യി​​​ലെ ഗ​​​ഞ്ച് ബ​​​സോ​​​ദ എം​​​എം​​​ബി മി​​​ഷ​​​ന്‍ സ്റ്റേ​​​ഷ​​​നി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് സ്‌​​​കൂ​​​ളി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യും നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ള്‍ വ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തി​​​ല്‍ കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍ അ​​​തി​​​യാ​​​യ ഉ​​​ത്ക്ക​​​ണ്ഠ​​​യും ഖേ​​​ദ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

കു​​​റ്റ​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.