പോ​ലീ​സ് ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന ക​ണ്ടെ​ത്ത​ൽ: അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി
പോ​ലീ​സ് ഫ​ണ്ട് വ​ക​മാ​റ്റി​യെ​ന്ന ക​ണ്ടെ​ത്ത​ൽ:  അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും നീ​ട്ടി
Thursday, December 9, 2021 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വം അ​​ട​​ക്ക​​മു​​ള്ള​​വ​​യ്ക്കാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഫ​​ണ്ട് പോ​​ലീ​​സ് വ​​ക​​മാ​​റ്റി ചെ​​ല​​വ​​ഴി​​ച്ചെ​​ന്ന സി ​​ആ​​ൻ​​ഡ് എ​​ജി​​യു​​ടെ ക​​ണ്ടെ​​ത്ത​​ലി​​നെ​​ക്കു​​റി​​ച്ചും പ​​ർ​​ച്ചെ​​യ്സ് മാ​​ന്വ​​ൽ അ​​ട​​ക്ക​​മു​​ള്ള​​വ രൂ​​പീ​​ക​​രി​​ക്കാ​​നു​​മാ​​യി നി​​യോ​​ഗി​​ച്ച ജ​​സ്റ്റീ​​സ് സി.​​എ​​ൻ. രാ​​മ​​ച​​ന്ദ്ര​​ൻ​​നാ​​യ​​ർ ക​​മ്മീ​​ഷ​​ന്‍റെ കാ​​ലാ​​വ​​ധി വീ​​ണ്ടും നീ​​ട്ടാ​​ൻ മ​​ന്ത്രി​​സ​​ഭ തീ​​രു​​മാ​​നി​​ച്ചു.

മാ​​വോ​​യി​​സ്റ്റ് ഭീ​​ഷ​​ണി അ​​ട​​ക്കം നേ​​രി​​ടു​​ന്ന​​തി​​നാ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ കോ​​ടി​​ക​​ളു​​ടെ ഫ​​ണ്ട് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യാ​​യി​​രു​​ന്ന ലോ​​ക്നാ​​ഥ് ബെ​​ഹ്റ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വ​​ക​​മാ​​റ്റി​​യെ​​ന്നാ​​യി​​രു​​ന്നു നി​​യ​​മ​​സ​​ഭ​​യു​​ടെ മേ​​ശ​​പ്പു​​റ​​ത്തു​​വ​​ച്ച സി​​ആ​​ൻ​​ഡ് എ​​ജി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ.


കേ​​ന്ദ്രം ന​​ൽ​​കി​​യ ഫ​​ണ്ട് ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് വ​​ൻ​​കി​​ട മ​​ന്ദി​​ര​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​നും ആ​​ഡം​​ബ​​രവാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നു​​മാ​​യി വ​​ക​​മാ​​റ്റി ചെ​​വ​​ഴി​​ച്ചെ​​ന്നാ​​യി​​രു​​ന്നു എ​​ജി​​യു​​ടെ റി​​പ്പോ​​ർ​​ട്ടി​​ൽ സൂ​​ചി​​പ്പി​​ച്ച​​ത്. ഇ​​ത് ഏ​​റെ വി​​വാ​​ദ​​ങ്ങ​​ൾ​​ക്കും ഇ​​ട​​യാ​​ക്കി.

ഇ​​തേ​​ത്തു​​ട​​ർ​​ന്ന് 2020 മാ​​ർ​​ച്ച് നാ​​ലി​​നു ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം ഇ​​ക്കാ​​ര്യ​​ത്തി​​ൽ ജു​​ഡീ​​ഷ​​ൽ ക​​മ്മീ​​ഷ​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.