പൊതുമരാമത്ത് റസ്റ്റ് ഹൗസുകളെ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കും: മന്ത്രി മുഹമ്മദ് റിയാസ്
Thursday, December 9, 2021 1:15 AM IST
തിരുവനന്തപുരം: പൊതുമരാമത്ത് റസ്റ്റ് ഹൗസുകളെ സംസ്ഥാനത്തെ ഏറ്റവും വലുതും മികച്ചതുമായ ഹോസ്പിറ്റാലിറ്റി ശൃംഖലയാക്കുമെന്നു പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
റസ്റ്റ് ഹൗസുകളിൽ മാനവവിഭവശേഷി വർധിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിംഗ് ഫലപ്രദമാക്കുന്നതിന് ആരംഭിച്ച കേന്ദ്രീകൃത കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.