മുഖ്യമന്ത്രി അമേരിക്കയിലെത്തി
Sunday, January 16, 2022 1:33 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെത്തി. തുടർ ചികിത്സയ്ക്കും പരിശോധനകൾക്കുമായാണു മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോയത്.
മുഖ്യമന്ത്രിയുടെ യാത്രാസംഘത്തിൽ ഒടുവിൽ നേരിയ മാറ്റം വരുത്തിയിരുന്നു. ഉത്തരവിൽ നിർദേശിച്ചിരുന്ന പിഎ സുനീഷിനെ ഒഴിവാക്കി, പകരം ഐഎഎസ് ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി മിർ മുഹമ്മദിനെ സംഘത്തിൽ ഉൾപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഒപ്പമുണ്ട്.