‘അമ്മ’യ്ക്കെതിരേ പത്മപ്രിയ
Monday, January 17, 2022 1:17 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പമാണെന്നു പറയുന്നത് വെറുതെയാണെന്ന് നടി പത്മപ്രിയ.
ആക്രമിക്കപ്പെട്ട അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ സംഘടനയില്‍നിന്നു പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താല്‍ മാത്രമേ സംഘടനയുടെ വാക്കുകള്‍ക്ക് അര്ഥമുള്ളൂവെന്നും പത്മപ്രിയ സ്വകാര്യ ചാനലിനോടു പറഞ്ഞു. എന്നാല്‍ പുറത്തുപോയവര്‍ പുതിയ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും അവര്‍ പറഞ്ഞു.