സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം ; മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസി​ലും കോ​വി​ഡ്
സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം ; മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ  ഓ​ഫീസി​ലും കോ​വി​ഡ്
Wednesday, January 19, 2022 1:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​ക​ളി​ലും കോ​വി​ഡ് രോ​ഗ​ബാ​ധ. ഭ​ര​ണ സി​രാ​കേ​ന്ദ്ര​മാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ എ​ൺ​പ​തോ​ളം ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ചു.

ഇ​രു​ന്നൂ​റ്റ​ന്പ​തി​ലേ​റെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​നൂ​റോ​ളം സ​ർ​വീ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി റ​ദ്ദാ​ക്കി​യ​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, ഒ​രു​ത​ര​ത്തി​ലു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും കൊ​ണ്ടു​വ​രി​ല്ലെ​ന്നു ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും പോ​ലീ​സു​കാ​ർ​ക്കി​ട​യി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണ്.
മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പു​ത്ത​ല​ത്ത് ദി​നേ​ശ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ന്ത്രി​മാ​രു​ടെ​യും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ഉ​ദ്യോ​ഗ​സ്ഥ​രും കോ​വി​ഡ് പി​ടി​യി​ലാ​യി. 12 ജീ​വ​ന​ക്കാ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി 23 വ​രെ അ​ട​ച്ചു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്ന രീ​തി​യി​ലാ​ണു കോ​വി​ഡ് വ്യാ​പ​നം. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.


മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഏ​ഴു ജീ​വ​ന​ക്കാ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. ജീ​വ​ന​ക്കാ​ർ​ക്കു കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് വ​നം മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച അ​ട​ച്ചി​രു​ന്നു. ദേ​വ​സ്വം മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഓ​ഫീ​സു​ക​ളി​ലും പ​ല ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡാ​ണ്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ടും മു​ൻ​പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​ദ​വി​ക്കു താ​ഴെ​യു​ള്ള 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ​ക്കു വീ​ണ്ടും വ​ർ​ക് ഫ്രം ​ഹോം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കും ഏ​താ​നും ദി​വ​സം മു​ൻ​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കും കോ​വി​ഡ് ബാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.