അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ല്ലാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സ്; നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചെ​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച്
അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ല്ലാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സ്;   നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചെ​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച്
Friday, January 21, 2022 12:39 AM IST
കൊച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൊ​​​ല്ലാ​​​ന്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പ്രാ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും ചി​​​ല നി​​​ര്‍​ണാ​​​യ​​​ക തെ​​​ളി​​​വു​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് ഹൈ​​ക്കോ​​ട​​തി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.

സാ​​​ധാ​​​ര​​​ണ​​​ഗ​​​തി​​​യി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സു​​​ക​​​ളി​​​ല്‍ തെ​​​ളി​​​വു ക​​​ണ്ടെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. എ​​ന്നാ​​ൽ ഈ ​​കേ​​​സി​​​ല്‍ ദൃ​​​ക്‌​​​സാ​​​ക്ഷി​​ത​​​ന്നെ മൊ​​​ഴി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ശ​​​ബ്ദ​​​രേ​​​ഖ​​​യ​​​ട​​​ങ്ങി​​​യ ഓ​​​ഡി​​​യോ ക്ലി​​​പ്പു​​​ക​​​ളും ല​​​ഭി​​​ച്ചു. ഇ​​​തു ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ​

ദി​​​ലീ​​​പി​​​ന്‍റെ​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍റെ​​​യും വീ​​​ടു​​​ക​​​ളി​​​ല്‍ റെ​​​യ്ഡ് ന​​​ട​​​ത്തി മൊ​​​ബൈ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ 19 സാ​​​ധ​​​ന​​​ങ്ങ​​​ള്‍ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​വ​​​യി​​​ല്‍നി​​​ന്നു​​​ള്ള തെ​​​ളി​​​വു​​​ക​​​ള്‍ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ ഫോ​​​റ​​​ന്‍​സി​​​ക് ലാ​​​ബി​​​ല്‍ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.


സ​​​ത്യം പു​​​റ​​​ത്തു​​കൊ​​​ണ്ടു​​​വ​​​രാ​​​ന്‍ ദി​​​ലീ​​​പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യ​​​ണം. സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഉ​​​ന്ന​​​ത സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​രും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ഇ​​​ട​​​പെ​​​ടാ​​​നും സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നും ക​​​ഴി​​​വു​​​ള്ള​​​വ​​​രാ​​​ണ് പ്ര​​​തി​​​ക​​​ള്‍.

ദി​​​ലീ​​​പി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ ഇ​​രു​​പ​​തോ​​ളം സാ​​​ക്ഷി​​​ക​​​ള്‍ കൂ​​​റു​​​മാ​​​റി. സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​ന് ര​​​ണ്ടു​ കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നു. ഒ​​​രാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യി​​​ലെ അ​​​ന്ത​​​രീ​​​ക്ഷ​​​വു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടാ​​​നാ​​​വു​​​ന്നി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ നി​​​യോ​​​ഗി​​​ച്ച ര​​​ണ്ട് സ്പെ​​​ഷ​​​ല്‍ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍​മാ​​​ര്‍ രാ​​​ജി​​​വ​​​ച്ചു. നി​​​യ​​​മ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല്‍നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ തു​​​ട​​​ക്കം മു​​​ത​​​ല്‍ ദി​​​ലീ​​​പ് ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണി​​​തെ​​​ല്ലാ​​മെ​​ന്നും ക്രൈം​​​ബ്രാ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.