ഇരവികുളം ദേശീയോദ്യാനം 31ന് അടയ്ക്കും
Friday, January 21, 2022 12:39 AM IST
മൂന്നാർ: സഞ്ചാരികളുടെ പറുദീസയായ രാജമല ദേശീയോദ്യാനം 31ന് അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. വരയാടുകളുടെ പ്രജനനകാലം അടുത്തതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം പാർക്ക് അടയ്ക്കുന്നത്. മൂന്നുമാസത്തേക്കാണ് പാർക്ക് അടയ്ക്കുന്നത്.