റബർ: വാണിജ്യ മന്ത്രാലയത്തിന്റെ നടപടി കർഷകവിരുദ്ധമെന്ന് കെ. സുധാകരൻ
Friday, January 21, 2022 12:39 AM IST
തിരുവനന്തപുരം: റബർ നിയമം 1947 റദ്ദാക്കി പുതിയ നിയമനിർമാണത്തിനു തയാറാകുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നടപടി അങ്ങേയറ്റം കർഷകവിരുദ്ധമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
നിലവിലെ നിയമം റദ്ദാക്കുന്നതിനു പിന്നിൽ വൻകിട ലോബിയെ സഹായിക്കാനുള്ള നീക്കമുണ്ട്. കർഷകർക്ക് സഹായകമായ കൂടുതൽ വ്യവസ്ഥകൾ പുതിയ നിയമത്തിലും ഉണ്ടാകണമെന്നു സുധാകരൻ പറഞ്ഞു.