സംസ്ഥാനത്ത് മുഴുവനാളുകൾക്കും ആദ്യഡോസ് വാക്സിൻ നൽകി
Saturday, January 22, 2022 1:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 83 ശതമാനം പേർക്കു രണ്ടു ഡോസ് വാക്സിനും നൽകി.
ഇതുകൂടാതെ കരുതൽ ഡോസിന് അർഹതയുള്ളവരിൽ 33 ശതമാനം പേർക്കു വാക്സിൻ നൽകി. 2,91,271 പേരാണ് ഈ വിഭാഗത്തിലുള്ളത്. 15നും 17നും ഇടയ്ക്ക് പ്രായമുള്ള 9,25,722 പേരിൽ 61 ശതമാനം പേർക്കു വാക്സിൻ നൽകിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി അഞ്ചു കോടിയിലധികം ഡോസ് വാക്സിനേഷൻ നൽകി.