മെ​ത്രാ​പ്പോ​ലീ​ത്ത തെ​ര​ഞ്ഞെടുപ്പ്: സ്ഥാനാർഥിപ്പട്ടിക പ്രസിദ്ധീകരിച്ചു
Sunday, January 23, 2022 1:29 AM IST
കോ​​ട്ട​​യം: ഏ​​ഴു മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രെ തെ​​ര​​ഞ്ഞെടു​​ക്കു​​ന്ന​​തിനാ​​യി ഫെ​​ബ്രു​​വ​​രി 25നു ​​കോ​​ല​​ഞ്ചേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗ​​ത്തി​​ന്‍റെ മു​​ന്നോ​​ടി​​യാ​​യി മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​ക്ക് സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട 14 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ പ​​ട്ടി​​ക ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഫാ. ​​ഏ​​ബ്ര​​ഹാം തോ​​മ​​സ്, ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ പി. ​​ഡാ​​നി​​യേ​​ൽ, ഫാ. ​​എ​​ൽ​​ദോ ഏ​​ലി​​യാ​​സ്, ഫാ. ​​കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ഗീ​​വ​​ർ​​ഗീ​​സ് റ​​ന്പാ​​ൻ, ഫാ. ​​എം.​​സി. കു​​ര്യാ​​ക്കോ​​സ്, ഫാ. ​​ഫീ​​ലി​​പ്പോ​​സ് റ​​ന്പാ​​ൻ, റ​​വ.​​ഡോ. റെ​​ജി ഗീ​​വ​​ർ​​ഗീ​​സ്, ഫാ. ​​ഷി​​ബു വേ​​ണാ​​ട് മ​​ത്താ​​യി, ഫാ. ​​പി.​​സി. തോ​​മ​​സ്, റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് കെ. ​​ജോ​​ഷ്വാ, ഫാ. ​​വ​​ർ​​ഗീ​​സ് പി. ​​ഇ​​ടി​​ച്ചാ​​ണ്ടി, ഫാ. ​​വി​​നോ​​ദ് ജോ​​ർ​​ജ്, ഫാ. ​​യാ​​ക്കോ​​ബ് തോ​​മ​​സ്, ഫാ. ​​സ​​ഖ​​റി​​യാ നൈ​​നാ​​ൻ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണു മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യ്ക്കാ​​യി സ​​മ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 14 പേ​​രി​​ൽ​​നി​​ന്നു 11 പേ​​രെ​​യാ​​ണ് മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത്. അ​​തി​​ൽ​​നി​​ന്ന് ഏ​​ഴു പേ​​രെ അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.