വിവേകാനന്ദ ട്രാവൽസ് എംഡി സി. നരേന്ദ്രൻ അന്തരിച്ചു
Monday, January 24, 2022 1:34 AM IST
കോഴിക്കോട്: പ്രമുഖ യാത്രാ സംഘാടകനും വിവേകാനന്ദ ട്രാവൽസ് എംഡിയുമായ സി. നരേന്ദ്രൻ (63) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്നുദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
30 വർഷത്തിലധികമായി ട്രാവൽസ് രംഗത്ത് നിറഞ്ഞുനിന്ന നരേന്ദ്രൻ തീർത്ഥയാത്ര, വിനോദയാത്ര എന്നിങ്ങനെ തരം തിരിച്ച് പാക്കേജുകളായി യാത്രകൾ സംഘടിപ്പിക്കുകയും ആയിരക്കണക്കിന് യാത്രകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
തീർത്ഥസാരഥി എന്ന മാസികയിലൂടെ ഇന്ത്യയിലെ തീർത്ഥാടനകേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെപറ്റി സചിത്രവിവരങ്ങൾ പകർന്നു നൽകിയിരുന്നു. ഭാര്യ: ഉഷ (റിട്ട. ഡെപ്യൂടി ഡയറക്ടർ ട്രഷറി). മക്കൾ: ഡോ. ഗായത്രി, ഗംഗ (വിവേകാനന്ദ ട്രാവൽസ്). അച്ഛൻ: പരേതനായ ഡോ. കെ.വി.സി. നാരായണൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: രാമദാസ്, സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശൻ, രാജൻ, ജാതവേദൻ.