റബർ ബില്ലിലെ കർഷകദ്രോഹ നിർദേശങ്ങൾ പിൻവലിക്കണം: റോണി മാത്യു
Wednesday, January 26, 2022 12:52 AM IST
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ നിർദിഷ്ട റബർ ബില്ലിൽ റബറിനെ വ്യവസായ ഉത്പന്നമാക്കിയുള്ള നിർവചനം പിൻവലിച്ച് സ്വാഭാവിക റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്ന് കേരള യtത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു ആവശ്യപ്പെട്ടു.
റബര്‍, സ്പൈസസ് ആക്ടുകള്‍ റദ്ദ് ചെയ്ത് പുതിയ നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് -എം കണ്ണൂർ ജില്ലാ കമ്മിറ്റി പടിയൂരിലെ റബർബോർഡ് റീജണൽ റിസർച്ച് സെന്ററിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതിയ റബര്നിയമം രാജ്യത്തെ മുഴുവന്‍ റബര്‍ കര്‍ഷകരെയും ദുരിതത്തിലാക്കും. കോര്‍പറേറ്റുകളുടെ വളര്‍ച്ചയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന സര്‍ക്കാര്‍ വിലനിയന്ത്രണ അധികാരംകൂടി കൈയാളിയാല് ഉത്പാദനച്ചെലവ് പോലും ലഭിക്കില്ലെന്ന കര്ഷകആശങ്ക അസ്ഥാനത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബിനു ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. വിപിൻ എടൂർ മുഖ്യപ്രഭാഷണം നടത്തി.