പെൻഷൻ മസ്റ്ററിംഗ്: ഫെബ്രുവരി 20 വരെ
Wednesday, January 26, 2022 2:27 AM IST
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിനും, കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനും ഫെബ്രുവരി ഒന്നു മുതൽ 20 വരെ സമയം അനുവദിച്ചു.
ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ഗുണഭോക്തക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകളിൽ ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാം. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇതുവരെ മസ്റ്റർ ചെയ്തിട്ടില്ലാത്തവരാണ് ഈ അവസരം വിനിയോഗിക്കേണ്ടത്. മസ്റ്ററിംഗിന്റെ ചെലവ് സർക്കാർ വഹിക്കും.