ലോകായുക്തയെ ദുർബലപ്പെടുത്തുന്നത് സുതാര്യത നഷ്ടപ്പെടുത്തും: കുഞ്ഞാലിക്കുട്ടി
Wednesday, January 26, 2022 2:27 AM IST
മലപ്പുറം: ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കി അതിനെ ദുർബലമാക്കുന്നത് ജനാധിപത്യത്തിലെയും ഭരണരംഗത്തെയും സുതാര്യത നഷ്ടപ്പെടുത്തുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ലോകായുക്തയുടെ അധികാരം കുറയ്ക്കാനുള്ള ഓർഡിനൻസ് കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാർ നീക്കം അപലപനീയമാണെന്നു അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറെ ചർച്ചകൾക്കു ശേഷമാണ് ലോകായുക്ത നിലവിൽ വന്നത്. യുഡിഎഫ് ഭരിക്കുമ്പോൾ ലോകായുക്തയുടെ അധികാരം വർധിപ്പിക്കണമെന്നു മുറവിളി കൂട്ടിയവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.