കേരള ജുഡീഷൽ സർവീസ് പരീക്ഷയിൽ അൽഫോൻസാ ട്രീസ തോമസിന് മൂന്നാം റാങ്ക്
Saturday, January 29, 2022 1:16 AM IST
കോട്ടയം: കേരള ജുഡീഷൽ സർവീസ് പരീക്ഷയിൽ അൽഫോൻസാ ട്രീസാ തോമസിന് മൂന്നാം റാങ്ക്.
കൂട്ടിക്കൽ കുറ്റ്യനിക്കൽ പ്ലാന്റർ തോമസിന്റെയും നിഷാ തോമസിന്റെയും മകളാണ് അഡ്വ. അൽഫോൻസാ ട്രീസാ തോമസ്. കോട്ടയത്തെ അഭിഭാഷകനായിരുന്ന പരേതനായ വി.ജെ. വർക്കി ആരംഭിച്ച വർക്കി ആൻഡ് ജോർജ് ലോയേഴ്സ് എന്ന നിയമസ്ഥാപനത്തിൽ നിന്നും ജുഡീഷൽ സർവീസിൽ എത്തുന്ന ആറാമത്തെ വ്യക്തിയാണ് അൽഫോൻസാ ട്രിസാ തോമസ്.
മറിയാ ട്രീസാ ( ഏണസ്റ്റ് ആൻഡ് യങ് ബംഗളൂർ), സ്കറിയാ തോമസ് ( ടിവിഎസ് ബംഗളൂർ) എന്നിവർ അൽഫോൻസായുടെ സഹോദരങ്ങളാണ്.