ലീഗല്‍ അഡ്വൈസര്‍മാരുടെ നിയമനം: ഹര്‍ജി തള്ളി
Friday, May 6, 2022 2:24 AM IST
കൊച്ചി: വിജിലന്‍സ് കോടതികളിലെ ലീഗല്‍ അഡ്വൈസര്‍മാരുടെ നിയമനം ചോദ്യം ചെയ്ത് അഴിമതിക്കേസില്‍ പ്രതിയായ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ റാന്നി സ്വദേശി സണ്ണിമോന്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
തനിക്കെതിരായ കേസ് നടത്താന്‍ നിയമപരമായി ലീഗല്‍ അഡ്വൈസര്‍ക്ക് അധികാരമില്ലെന്നും ഇവരുടെ നിയമനങ്ങള്‍ നിയമപരമല്ലെന്നും ആരോപിച്ച് നല്കിയ ഹര്‍ജി ജസ്റ്റീസ് സുനില്‍ തോമസാണ് തള്ളിയത്. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് 2014ല്‍ ഹര്‍ജിക്കാരനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്. കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്.