പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
Sunday, May 15, 2022 1:27 AM IST
തൃശൂർ: മഴയെത്തുടർന്ന് പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. മാനം തെളിഞ്ഞാൽ ചൊവ്വാഴ്ചയോ അതിനു മുന്പോ നടത്താനാണു ധാരണ. ഇതുസംബന്ധിച്ച് കൈക്കൊള്ളേണ്ട തുടർനടപടികൾ ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നു ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.