സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പരീക്ഷാകേന്ദ്രം കൊച്ചിയില്‍
Monday, May 16, 2022 1:59 AM IST
കൊച്ചി: ചാര്‍ട്ടേര്‍ഡ് ഫിനാന്‍ഷല്‍ അനലിസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിയില്‍ പുതിയ പരീക്ഷാ കേന്ദ്രം തുറക്കും. സാമ്പത്തിക മികവിനും ചിന്താപരമായ നേതൃത്വത്തിനുമുള്ള പ്രഫഷണല്‍ ബോഡിയായ സിഎഫ്എ ചണ്ഡീഗഡ്, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവിടങ്ങളിലും പുതിയ പരീക്ഷാ കേന്ദ്രങ്ങള്‍ തുറക്കും. ഇതോടെ ഇന്ത്യയിലെ മൊത്തം പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 16 ആകും. ആഗോളതലത്തില്‍ ഇവയുടെ എണ്ണം 400 കടക്കും.
മഹാമാരിക്കാലത്ത് സിഎഫ്എ കടലാസ് അധിഷ്ഠിത പരീക്ഷകളില്‍ നിന്ന് കംപ്യൂട്ടര്‍ സംവിധാനത്തിലേക്കു മാറിയതായി സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (സൊസൈറ്റി റിലേഷന്‍സ്) ആരതി പോര്‍വാള്‍ പറഞ്ഞു.