കണ്ണൂർ സർവകലാശാല കലോത്സവം:റിപ്പോർട്ടിംഗ് പുരസ്കാരം ദീപികയ്ക്ക്
Monday, May 16, 2022 1:59 AM IST
കാസർഗോഡ്: കാസർഗോഡ് ഗവ.കോളജിൽ നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിൽ മികച്ച റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ദീപികയ്ക്ക്. ദീപിക കാസർഗോഡ് ബ്യൂറോ ചീഫ് ഷൈബിൻ ജോസഫ്, റിപ്പോർട്ടർ ശ്രീജിത്ത് കൃഷ്ണൻ, ഫോട്ടോഗ്രാഫർ ജയദീപ് ചന്ദ്രൻ എന്നിവരടങ്ങുന്ന ടീമാണു യൂണിയൻ കലോത്സവം റിപ്പോർട്ട് ചെയ്തത്.
ഫോട്ടോഗ്രഫിക്കുള്ള പുരസ്കാരത്തിനു മലയാള മനോരമയും സമഗ്ര കവറേജിനുള്ള പുരസ്കാരത്തിനു ദേശാഭിമാനിയും അർഹരായി. ദൃശ്യമാധ്യമങ്ങളിലെ പുരസ്കാരം കെസിഎൻ ചാനലിനാണ്. പുരസ്കാര വിതരണം ഇന്നു രാവിലെ 11ന് കാസർഗോഡ് പ്രസ് ക്ലബിൽ സംഘാടക സമിതി ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എംഎൽഎ നിർവഹിക്കും.