വിജയ് ബാബുവിനെതിരായ പരാതി വ്യാജമെന്ന് അമ്മ മായ
Monday, May 16, 2022 1:59 AM IST
കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള നടിയുടെ പീഡന പരാതി വ്യാജമാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അമ്മ മായ ബാബു. ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അവർ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്കി.
വ്യാജപരാതിക്കു പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയില്‍ പറയുന്നു.