സംസ്ഥാന റവന്യൂ കായികോത്സവം തൃശൂരിൽ തുടങ്ങി
Monday, May 16, 2022 1:59 AM IST
തൃശൂർ: സംസ്ഥാന റവന്യൂ കായികോത്സവത്തിനു തൃശൂർ വി.കെ. എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ബാഡ്മിന്റണ്‍ കളിച്ച് കായിക താരങ്ങൾക്ക് ആവേശം പകർന്ന് റവന്യുമന്ത്രി കെ. രാജൻ.
രണ്ടു ദിവസങ്ങളിലായി ക്രിക്കറ്റ് (നേതാജി ഗ്രൗണ്ട്, അരണാട്ടുകര), ഷട്ടിൽ ബാഡ്മിന്റണ്‍ (വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം), ആം റസ്ലിംഗ് (അക്വാട്ടിക് കോംപ്ലക്സ് ) എന്നിവയാണു നടക്കുന്നത്.
അത്ലറ്റിക്സ് മത്സരങ്ങൾ 21ന് ഗവ. എൻജിനിയറിംഗ് കോളജിലും 20, 21, 22 തീയതികളിലായി ഫുട്ബോൾ മത്സരങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിലും നടക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 14 ടീമുകളും ഹെഡ്ക്വാർട്ടേഴ്സിനെ പ്രതിനിധീകരിച്ച് ഒരു ടീമും ഉൾപ്പെടെ 15 ടീമുകളാണ് സംസ്ഥാന കായികമത്സരങ്ങളിൽ പങ്കെടുക്കുന്നത്.
കായിക വകുപ്പ് ഡയറക്ടർ ഡോ. ജെറോമിക് ജോർജ്, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണർ ബീന പി.ആനന്ദ്, ഹുസൂർ ശിരസ്തദാർ പ്രാണ്‍സിംഗ്, സ്പോർട്സ് ഓഫീസർ എം.വി. സൈമണ്‍, സ്പോർട്സ് സെക്രട്ടറി സി. ദിദിക, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ മൗനപ്രാർഥന നടത്തി.