ആവാസ വ്യവസ്ഥയ്ക്കനുസരിച്ചുള്ള സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തണം: പ്രഫ. സി. രവീന്ദ്രനാഥ്
Monday, May 16, 2022 2:01 AM IST
ആലുവ: ബാങ്കുകൾ ആവാസ വ്യവസ്ഥയുടെ നട്ടെല്ലാകണമെന്നും ആവാസവ്യവസ്ഥയ്ക്കനുസരിച്ചുള്ള സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തണമെന്നും പ്രഫ. സി. രവീന്ദ്രനാഥ്. നോളജ് ഇക്കണോമി മിഷനിലൂടെ സാധാരണക്കാരനു ഗുണകരമാകുന്ന സമ്പദ് വ്യവസ്ഥ എന്ന പുതിയൊരു കാഴ്ചപ്പാടാണ് കേരള സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബെഫി) 15-ാം ദേശീയ സമ്മേളനം ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാഫ് യൂണിയൻ ദേശീയ പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.എച്ച്. വിനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോ. പ്രസിഡന്റ് സച്ചിൻ ജേക്കബ് പോൾ, അഖിലേന്ത്യാ പ്രസിഡന്റ് സി.ജെ. നന്ദകുമാർ, ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. സനിൽ ബാബു, സ്റ്റാഫ് യൂണിയൻ ദേശീയ ട്രഷറർ വി. രാജേഷ്, വൈസ് പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ, ജനറൽ കൺവീനർ പി.വൈ. വർഗീസ്, ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു തുടക്കംകുറിച്ച് പ്രസിഡന്റ് പി.എൻ. നന്ദകുമാരൻ നായർ പതാക ഉയർത്തി.
ഭാരവാഹികളായി വി. രാജേഷ് (പ്രസിഡന്റ്), പി.എച്ച്. വിനിത (ജനറൽ സെക്രട്ടറി), കെ. രാമപ്രസാദ് (സെക്രട്ടറി), എൻ.എൻ. ബൈജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.